Short Vartha - Malayalam News

കൊച്ചി വിമാനത്താവളത്തിന്റെ ആകാശ ദൃശ്യങ്ങള്‍ പകര്‍ത്തിയ വ്‌ളോഗര്‍ക്കെതിരെ കേസ്

ഡ്രോണ്‍ ഉപയോഗിച്ച് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ആകാശദൃശ്യങ്ങള്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച വ്‌ളോഗര്‍ക്കെതിരെ കേസ്. കോഴിക്കോട് എടച്ചേരി സ്വദേശി അര്‍ജുന്‍ സാബിനെതിരെയാണ് കേസ്. മല്ലു ഡോറ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് അര്‍ജുന്‍ വീഡിയോകള്‍ പങ്കുവച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ എയര്‍പോര്‍ട്ട് അധികൃതരുടെ അനുമതിയില്ലാതെയാണ് ഡ്രോണ്‍ പറത്തിയതെന്ന് കണ്ടെത്തി. കേസ് എടുത്ത യുവാവിനെ ജാമ്യത്തില്‍ വിട്ടയച്ചതായും പോലീസ് പറഞ്ഞു. ഡ്രോണുകളുടെ നിരോധിത മേഖലാണ് കൊച്ചി വിമാനത്താവളം.