Short Vartha - Malayalam News

വലഞ്ഞ് യാത്രക്കാര്‍; സ്‌പൈസ് ജെറ്റിന്റെ കൊച്ചി-ദുബായ് സര്‍വീസ് മുടങ്ങി

തിങ്കളാഴ്ച രാത്രി 11.30 ന് പുറപ്പെടേണ്ടിയിരുന്ന സ്‌പൈസ് ജെറ്റിന്റെ കൊച്ചി-ദുബായ് സര്‍വീസാണ് മുടങ്ങിയത്. യന്ത്രത്തകരാറിനെ തുടര്‍ന്നാണ് വിമാനമെത്താതിരുന്നത്. ഇതോടെ ദുബായിലേക്ക് പുറപ്പെടേണ്ട 180 യാത്രക്കാര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കുടുങ്ങിയിരിക്കുകയാണ്. തകരാര്‍ പരിഹരിച്ച് വിമാനമെത്തിയാല്‍ ഉച്ചയ്ക്ക് ശേഷം യാത്രക്കാരെ ദുബായിലേക്ക് കൊണ്ടു പോകുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.