Short Vartha - Malayalam News

ദുബായിലേക്കുള്ള എയര്‍ ഇന്ത്യാ വിമാനം റദ്ദാക്കി

ഇന്ന് രാവിലെ 11ന് നെടുമ്പാശ്ശേരിയില്‍ നിന്ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യാ വിമാനമാണ് റദ്ദാക്കിയത്. സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്നാണ് വിമാനം റദ്ദാക്കിയതെന്നാണ് റിപ്പോര്‍ട്ട്. പകരം സംവിധാനമാവശ്യപ്പെട്ട് യാത്രക്കാര്‍ വിമാനത്താവളത്തില്‍ പ്രതിഷേധിച്ചതോടെ ഏതാനും പേരെ മറ്റു ചില വിമാനങ്ങളിലേക്ക് റീ ഷെഡ്യൂള്‍ ചെയ്യുകയും മറ്റുള്ള യാത്രക്കാരെ താല്‍കാലികമായി ഹോട്ടലുകളിലേക്ക് മാറ്റുകയും ചെയ്തു.