Short Vartha - Malayalam News

കൊച്ചിയില്‍ നിന്നും ബഹ്‌റൈനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വൈകുന്നു

കൊച്ചിയില്‍ നിന്നും ബഹ്‌റൈനിലേക്ക് രാവിലെ 10.30ന് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ (IX 471) വിമാനമാണ് വൈകുന്നത്. 9 മണിക്കൂര്‍ വൈകുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. രാവിലെ 10.45ന് പുറപ്പെടേണ്ട വിമാനം വൈകുന്നേരം 6.30ന് പുറപ്പെടുമെന്നാണ് കമ്പനി യാത്രക്കാര്‍ക്ക് അറിയിപ്പ് നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ പ്രതിഷേധവുമായി യാത്രക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്. വിമാനം വൈകിയതോടെ നിരവധി യാത്രക്കാരാണ് വിമാനത്താവളത്തില്‍ കുടുങ്ങി കിടക്കുന്നത്. റണ്‍വേ അറ്റകുറ്റപണി കാരണമാണ് യാത്ര വൈകിയതെന്നാണ് അധികൃതരുടെ വിശദീകരണം.