Short Vartha - Malayalam News

ഇസ്രായേലിലേക്കുളള വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ

ഇസ്രായേല്‍-ഹമാസ് സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഓഗസ്റ്റ് 8 വരെ ടെല്‍ അവീവിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സര്‍വ്വീസുകളും നിര്‍ത്തിവെച്ചതായി എയര്‍ ഇന്ത്യ അറിയിച്ചു. ഞങ്ങള്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ഈ കാലയളവില്‍ ബുക്കിംഗ് സ്ഥിരീകരിച്ച യാത്രക്കാര്‍ക്ക് റീഷെഡ്യൂള്‍ ചെയ്യുന്നതിനും റദ്ദാക്കുന്നതിനും ഇളവ് നല്‍കുന്നതാണ്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് ഞങ്ങള്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും എയര്‍ ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു.