Short Vartha - Malayalam News

ഇസ്രായേല്‍ അധിനിവേശം അവസാനിപ്പിക്കണം; പ്രമേയം പാസാക്കി UN

ഒരു വര്‍ഷത്തിനകം പാലസ്തീനിലെ ഇസ്രായേല്‍ അധിനിവേശം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന് പ്രമേയമാണ് പാസാക്കിയത്. 14നെതിരെ 124 വോട്ടുകള്‍ക്കാണ് പ്രമേയം പാസായത്. ഇന്ത്യ ഉള്‍പ്പടെ 43 രാജ്യങ്ങളാണ് പ്രമേയത്തില്‍ നിന്ന് വിട്ടുനിന്നത്. ഇസ്രായേല്‍, US തുടങ്ങിയ രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തു. ഗസയില്‍ 24 മണിക്കൂറിനിടെയുണ്ടാ ആക്രമണത്തില്‍ 20 പാലസ്തീനികള്‍ കൂടി കൊല്ലപ്പെട്ടു.