Short Vartha - Malayalam News

ഇസ്രായേലിലേക്ക് മിസൈല്‍ ആക്രമണം നടത്തി ഹിസ്ബുള്ള

ടെല്‍ അവീവിനെ ലക്ഷ്യമാക്കിയാണ് ഹിസ്ബുള്ള മിസൈലാക്രമണം നടത്തിയിരിക്കുന്നത്. ഇതിന് തിരിച്ചടിയായി ലെബനനിലെ ഹിസ്ബുള്ളയ്ക്കെതിരെ പുതിയ ആക്രമണങ്ങള്‍ ആരംഭിച്ചതായും തെക്കന്‍ ലെബനനിലും ബെക്കാ താഴ്‌വരയിലും ആക്രമണങ്ങള്‍ ശക്തമാക്കുമെന്നും ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഇന്ന് ലെബനനിലുടനീളം ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 22 പോര്‍ മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.