Short Vartha - Malayalam News

ലെബനനില്‍ വ്യോമാക്രമണം തുടര്‍ന്ന് ഇസ്രായേല്‍; ഹിസ്ബുളള കമാന്‍ഡര്‍ കൊല്ലപ്പെട്ടു

ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുളള കമാന്‍ഡര്‍ കൊല്ലപ്പെട്ടു. ഇബ്രാഹിം മുഹമ്മദ് ഖുബൈസി എന്നായാളാണ് കൊല്ലപ്പെട്ടത്. കമാന്‍ഡറുടെ മരണം ഹിസ്ബുളള സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ ലെബനനില്‍ 500 ഓളം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ആക്രമണം ശക്തമായതോടെ അമേരിക്ക, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങള്‍ ബെയ്‌റൂട്ടിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി.