Short Vartha - Malayalam News

ലെബനനിൽ ഇസ്രയേൽ ആക്രമണം കടുപ്പിച്ചതോടെ ബെയ്റൂട്ടിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി വിവിധ രാജ്യങ്ങൾ

അമേരിക്ക, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളാണ് ബെയ്റൂട്ടിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കിയത്. ലെബനനിലുള്ള പൗരന്മാരോട് രാജ്യം വിടാൻ അമേരിക്ക നിർദേശം നൽകി. ബെയ്റൂട്ട് ലക്ഷ്യമിട്ട് ഇസ്രയേൽ വ്യോമാക്രമണം തുടരുകയാണ്. ഇന്ന് നടത്തിയ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെടുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരിൽ ഹിസ്‌ബുള്ള കമാൻഡറുമുണ്ടെന്നാണ് റിപ്പോർട്ട്. ഹിസ്‌ബുള്ളയുടെ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ ഇന്നലെ നടത്തിയ വ്യോമാക്രമണത്തിൽ 558 പേർ കൊല്ലപ്പെടുകയും 1600 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. യുദ്ധം അവസാനിപ്പിക്കണമെന്ന് UNICEF ആവശ്യപ്പെട്ടു.