Short Vartha - Malayalam News

ലെബനനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; 492 പേര്‍ കൊല്ലപ്പെട്ടു

ഇന്നലെ പുലര്‍ച്ചയോടെയാണ് ലെബനനില്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയത്. വ്യോമാക്രമണത്തില്‍ 35 കുട്ടികളടക്കം 492 പേര്‍ കൊല്ലപ്പെടുകയും 1,240 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തെ തുടര്‍ന്ന് 24 മണിക്കൂറിനുള്ളില്‍ തെക്കന്‍ ലെബനനില്‍ നിന്ന് ആയിരക്കണക്കിന് ആളുകളാണ് പലായനം ചെയ്തത്. അതേസമയം ഹിസ്ബുള്ള ആയുധങ്ങള്‍ സൂക്ഷിക്കുന്നുണ്ടെന്ന് അവകാശപ്പെടുന്ന സ്ഥലങ്ങളില്‍ നിന്ന് ജനങ്ങളോട് ഒഴിഞ്ഞു പേകാന്‍ ഇസ്രായേല്‍ സൈന്യം ആവശ്യപ്പെട്ടിട്ടുണ്ട്.