Short Vartha - Malayalam News

ലെബനനിലെ സ്‌ഫോടന പരമ്പര; അടിയന്തിര യോഗം വിളിച്ച് UN രക്ഷാസമിതി

ലെബനനിലെ ഇലക്ട്രോണിക് സ്‌ഫോടന പരമ്പരയെ തുടര്‍ന്ന് ഈ ആഴ്ച യോഗം ചേരാനാണ് UN തീരുമാനിച്ചിരിക്കുന്നത്. സാധാരണക്കാര്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ യുദ്ധോപകരണം ആക്കരുതെന്ന് UN സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞു. ലെബനനിലെ ഇന്നത്തെ വോക്കി ടോക്കി സ്‌ഫോടന പരമ്പരയില്‍ 9 പേര്‍ കൊല്ലപ്പെട്ടു. 300 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.