Short Vartha - Malayalam News

വോക്കിടോക്കി സ്‌ഫോടനത്തില്‍ മരണം 34 ആയി

ബെയ്‌റൂട്ടില്‍ വോക്കിടോക്കികള്‍ പൊട്ടിത്തെറിച്ചുള്ള അപകടത്തില്‍ 450 പേര്‍ പരിക്കേറ്റ് ചികിത്സയിലാണ്. പേജര്‍ സ്‌ഫോടനത്തില്‍ മരിച്ചവരുടെ സംസ്‌കാര ചടങ്ങുകള്‍ക്കിടയിലും പൊട്ടിത്തെറിയുണ്ടായി. സംസ്‌കാരച്ചടങ്ങിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ വോക്കിടോക്കികള്‍ക്ക് പുറമെ പോക്കറ്റ് റേഡിയോകളും പൊട്ടിത്തെറിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇസ്രായേല്‍ സൈനിക ബാരക്കുകള്‍ക്ക് നേരെ ഹിസ്ബുല്ല റോക്കറ്റാക്രമണം നടത്തി.