Short Vartha - Malayalam News

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കികള്‍ പൊട്ടിത്തെറിച്ച് ഒമ്പത് മരണം

ലെബനനില്‍ ഹിസ്ബുല്ലയുടെ ശക്തികേന്ദ്രങ്ങളില്‍ വാക്കി ടോക്കികളും ഇലക്ട്രോണിക് ഉപകരണങ്ങളും പൊട്ടിത്തെറിച്ച് ഒമ്പത് പേര്‍ മരിച്ചു. സ്‌ഫോടനത്തില്‍ മുന്നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അതേസമയം എത്ര വാക്കി ടോക്കികള്‍ പൊട്ടിത്തെറിച്ചുവെന്ന് വ്യക്തമല്ല. കിഴക്കന്‍ ലെബനനിലെ വിവിധ സ്ഥലങ്ങളില്‍ ലാന്‍ഡ്ലൈന്‍ ടെലിഫോണുകളും പൊട്ടിത്തെറിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ദിവസം പേജറുകള്‍ പൊട്ടിത്തെറിച്ച് പന്ത്രണ്ട് പേര്‍ കൊല്ലപ്പെടുകയും 2,800 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് പിന്നാലെയാണ് ഇന്ന് വീണ്ടും സ്‌ഫോടനം ഉണ്ടായിരിക്കുന്നത്.