Short Vartha - Malayalam News

ലെബനനിലുണ്ടായ പേജര്‍ സ്ഫോടനം; മരണം 11 ആയി ഉയര്‍ന്നു

സ്‌ഫോടനങ്ങളില്‍ 4000ത്തിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ 400 ഓളം പേരുടെ നില ഗുരുതരമായി തുടരുകയാണ്. ഹിസ്ബുല്ല പ്രവര്‍ത്തകര്‍ ഉപയോഗിച്ചിരുന്ന പേജറുകള്‍ ഒരേസമയം പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിന് പിന്നില്‍ ഇസ്രയേല്‍ ആണെന്ന് ഹിസ്ബുല്ല ആരോപിച്ചു. ആക്രമണത്തിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഹിസ്ബുല്ല പ്രഖ്യാപിച്ചു.