Short Vartha - Malayalam News

ഇസ്രായേലിനെതിരെ ആദ്യഘട്ട തിരിച്ചടി പൂർത്തിയാക്കി: ഹിസ്ബുള്ള

ഇസ്രായേലിനെതിരെ ആദ്യഘട്ട തിരിച്ചടി പൂർത്തിയാക്കിയതായി ഹിസ്ബുള്ള. ഇസ്രായേലിൽ ഹിസ്ബുള്ള നടത്തിയ റോക്കറ്റ് ആക്രമണത്തെ തുടർന്ന് 48 മണിക്കൂർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഹിസ്ബുള്ള കമാൻഡറെ കൊലപ്പെടുത്തിയതിനുള്ള മറുപടിയാണ് ഈ ആക്രമണമെന്ന് ഹിസ്ബുള്ള അവകാശപ്പെട്ടു. ഇന്നലെ രാവിലെ മുതൽ ഹിസ്ബുള്ള അയച്ച ആയിരക്കണക്കിന് റോക്കറ്റുകൾ നിർവീര്യമാക്കിയെന്ന് ഇസ്രായേൽ സൈന്യം പറഞ്ഞു. ഗാസയിൽ ഇസ്രായേൽ ആക്രമണം ആരംഭിച്ചത് മുതൽ ഇസ്രായേൽ-ലെബനൻ അതിർത്തിയിൽ ഇത്തരം ആക്രമണങ്ങൾ സാധാരണമാണ്. പലസ്തീന് പിന്തുണ പ്രഖ്യാപിച്ചാണ് ഹിസ്ബുള്ളയുടെ ആക്രമണം.