Short Vartha - Malayalam News

ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെ ഇസ്രായേൽ ആക്രമണം ശക്തമാക്കി

ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെ ഇസ്രായേൽ സൈന്യം ആക്രമണം ശക്തമാക്കി. ഇസ്രയേലിനെ ലക്ഷ്യമിട്ട് മിസൈൽ തൊടുത്തു വിടുന്ന ലെബനിലിലെ കേന്ദ്രങ്ങളെയാണ് ഇസ്രായേൽ സൈന്യം ആക്രമിക്കുന്നത്. സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് ആക്രമണമെന്ന് ഇസ്രയേൽ സൈന്യം വിശദമാക്കി. ഹിസ്ബുള്ള ഇസ്രായേലിന് നേരെ റോക്കറ്റ് ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഇസ്രയേൽ സൈന്യത്തിന്റെ മറുപടി ആക്രമണം. ഹിസ്ബുള്ള കേന്ദ്രങ്ങളിലുള്ള ലെബനൻ സ്വദേശികളോട് ഒഴിഞ്ഞു പോകാൻ മുന്നറിയിപ്പ് നൽകിയതായും ഇസ്രായേൽ സൈന്യം പറഞ്ഞു.