Short Vartha - Malayalam News

പാലസ്തീന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച്ച നടത്തി പ്രധാനമന്ത്രി മോദി

പ്രധാനമന്ത്രി നരേന്ദ്ര മോദി പാലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസുമായി ഉഭയകക്ഷി ചര്‍ച്ച നടത്തി. യുഎസില്‍ നടക്കുന്ന യുഎന്‍ജിഎ സമ്മേളനത്തോടനുബന്ധിച്ചാണ് ഇരുനേതാക്കളും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തിയത്. ഗസയിലെ ആക്രമണങ്ങളില്‍ പ്രധാനമന്ത്രി അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തുകയും പാലസ്തീനിലെ ജനങ്ങള്‍ക്ക് ഇന്ത്യയുടെ പിന്തുണ തുടരുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തതായി വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ എക്‌സിലൂടെ അറിയിച്ചു.