Short Vartha - Malayalam News

ദൈവത്തോട് സംസാരിക്കുന്നുവെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന; മാനസിക തകര്‍ച്ചയെന്ന് രാഹുല്‍ ഗാന്ധി

ദൈവത്തോട് സംസാരിക്കുന്നതിനെക്കുറിച്ചുള്ള പ്രധാനമന്ത്രി മോദിയുടെ പ്രസ്താവന മാനസിക തകര്‍ച്ചയുടെയും ആത്മവിശ്വാസം നഷ്ടപ്പെടുന്നതിന്റെയും സൂചനയാണെന്ന് കോണ്‍ഗ്രസ് MP രാഹുല്‍ ഗാന്ധി പറഞ്ഞു. വാഷിംഗ്ടണ്‍ ഡിസിയിലെ ജോര്‍ജ്ജ് ടൗണ്‍ സര്‍വകലാശാലയില്‍ സംസാരിക്കവെയാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്. ഒരു ലക്ഷ്യത്തിനായി ദൈവം തന്നെ തിരഞ്ഞെടുത്തുവെന്നും ദൈവത്തോട് താന്‍ നേരിട്ട് സംസാരിക്കുന്നുവെന്നും ദൈവം തന്നെ കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നു എന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.