Short Vartha - Malayalam News

വന്ദേ മെട്രോ ട്രെയിന്‍ ഇനി ‘നമോ ഭാരത് റാപിഡ് റെയില്‍’

ഇന്ത്യയിലെ ആദ്യത്തെ വന്ദേ മെട്രോ ട്രെയിന്‍ ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് പേരുമാറ്റി. ‘നമോ ഭാരത് റാപിഡ് റെയില്‍’ എന്ന പേരിലായിരിക്കും ഇനി വന്ദേ മെട്രോ അറിയപ്പെടുക. ഗുജറാത്തിലെ ഭുജില്‍ നിന്ന് അഹമ്മദാബാദിലേക്ക് ട്രെയിനിന്റെ ആദ്യ സര്‍വീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്‌ളാഗ് ഓഫ് ചെയ്യാനിരിക്കെയാണ് പേര് മാറ്റം നടത്തിയത്. ബുധനാഴ്ച മുതലാണ് ട്രെയിന്‍ സ്ഥിര സര്‍വീസ് ആരംഭിക്കുക.