Short Vartha - Malayalam News

പ്രധാനമന്ത്രി സിംഗപ്പൂരില്‍; ഉജ്ജ്വല സ്വീകരണം

സിംഗപ്പൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അവേശോജ്വല സ്വീകരണം നല്‍കി ഇന്ത്യന്‍ പ്രവാസികള്‍. ബ്രൂണെയില്‍ നിന്നെത്തിയ മോദിയെ സിംഗപ്പൂരിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ശില്‍പക് ആംബുലെയും ഇന്ത്യയിലെ സിംഗപ്പൂര്‍ ഹൈക്കമ്മീഷണര്‍ സൈമണ്‍ വോങ്ങും ചേര്‍ന്നാണ് സ്വീകരിച്ചത്. ഇന്ത്യാ-സിംഗപ്പൂര്‍ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുകയാണ് സന്ദര്‍ശന ലക്ഷ്യമെന്നും ഇരു രാജ്യങ്ങളുടെയും നേതാക്കള്‍ ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.