Short Vartha - Malayalam News

ചരിത്ര സന്ദര്‍ശനം; പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി ബ്രൂണെയിലേക്ക്

ഇരു രാജ്യങ്ങളും തമ്മിലുള്ള 40 വര്‍ഷത്തെ നയതന്ത്ര ബന്ധങ്ങള്‍ക്കിടയിലും ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ആദ്യമായാണ് ബ്രൂണെയിലേക്ക് പോകുന്നത്. ബ്രൂണെ സന്ദര്‍ശനത്തിന് ശേഷം സെപ്റ്റംബര്‍ 4ന് സിംഗപ്പൂരിലേക്ക് പോകും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് സിംഗപ്പൂരിലെത്തുന്നത്. വിവിധ ഇടപെടലുകളില്‍ ഇന്ത്യയുടെ ബന്ധം കൂടുതല്‍ ആഴത്തിലാക്കുന്നതിന് വേണ്ടിയാണ് ഇരുരാജ്യങ്ങളും സന്ദര്‍ശിക്കുന്നതെന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.