Short Vartha - Malayalam News

ഇന്ത്യയുടെ ഏറ്റവും ശക്തമായ ബ്രാന്‍ഡ് അംബാസഡര്‍മാര്‍; യുഎസിലെ ഇന്ത്യക്കാരോട് മോദി

യുഎസിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രവാസികള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡര്‍മാരാണ്. അതുകൊണ്ടാണ് അവരെ രാഷ്ട്രദൂതര്‍ എന്ന് വിളിക്കുന്നതെന്നും മോദി പറഞ്ഞു. ഡസന്‍ കണക്കിന് ഭാഷകളും ലോകത്തിലെ എല്ലാ വിശ്വാസങ്ങളും മതങ്ങളും ഉള്ള ഒരു രാജ്യമാണ് ഇന്ത്യ. എന്നിട്ടും ഞങ്ങള്‍ ഐക്യത്തോടെ മുന്നോട്ട് പോകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.