Short Vartha - Malayalam News

സെലന്‍സ്‌കിയുമായി വീണ്ടും കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

US സന്ദര്‍ശനത്തിനിടെ ന്യൂയോര്‍ക്കില്‍ വെച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി യുക്രൈന്‍ പ്രസിഡന്റ് വ്‌ളോദിമിര്‍ സെലന്‍സ്‌കിയുമായി വീണ്ടും കൂടിക്കാഴ്ച നടത്തിയത്. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്. യുക്രൈന്‍-റഷ്യ യുദ്ധത്തില്‍ സമാധാനശ്രമങ്ങള്‍ക്ക് ഇന്ത്യയുടെ പിന്തുണ മോദി ആവര്‍ത്തിച്ച് ഉറപ്പു നല്‍കി.