Short Vartha - Malayalam News

സിംഗപ്പൂര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി നരേന്ദ്രമോദി

പ്രധാനമന്ത്രി നരേന്ദ്ര മോദിയും സിംഗപ്പൂര്‍ പ്രധാനമന്ത്രി ലോറന്‍സ് വോംഗും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തി. വിവിധ മേഖലകളിലെ ഉഭയകക്ഷി പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനായി ഇരുനേതാക്കളും നാല് ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു. ഡിജിറ്റല്‍ സാങ്കേതികവിദ്യ, സെമികണ്ടക്ടര്‍, ആരോഗ്യം, മരുന്നുകള്‍, വിദ്യാഭ്യാസ സഹകരണം, നൈപുണ്യ വികസനം എന്നീ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ധാരണാപത്രം ഒപ്പുവെച്ചിരിക്കുന്നത്. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ ഏകദേശം 160 ബില്യണ്‍ US ഡോളറിന്റെ നിക്ഷേപമുള്ള സിംഗപ്പൂര്‍ ഇന്ത്യയുടെ പ്രധാന സാമ്പത്തിക പങ്കാളിയാണെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.