Short Vartha - Malayalam News

ജമ്മു കശ്മീരില്‍ തീവ്രവാദം അവസാന ശ്വാസം വലിച്ചുകൊണ്ടിരിക്കുകയാണെന്ന് നരേന്ദ്ര മോദി

ജമ്മു കശ്മീരിലെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്ക് തുടക്കമിട്ടുകൊണ്ട് സംസാരിക്കുകയായിരുന്നു മോദി. ജമ്മു കശ്മീര്‍ വിദേശ ശക്തികളുടെ ലക്ഷ്യമായി മാറിയെന്നും കുടുംബരാഷ്ട്രീയം ഈ പ്രദേശത്തെ പൊള്ളയാക്കിയെന്നും മോദി ബിജെപി റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. വിദ്വേഷത്തിന്റെ കട നടത്തുന്ന ആളുകള്‍ സ്നേഹത്തിന്റെ കട എന്ന ബോര്‍ഡിന് പിന്നില്‍ ഒളിച്ചിരിക്കുന്നുണ്ടെന്നും മോദി പറഞ്ഞു.