Short Vartha - Malayalam News

ജമ്മുകശ്മീരില്‍ രണ്ടാം ഘട്ട നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ന്

ജമ്മുവിലെ രജൗരി, പൂഞ്ച്, റാസി ജില്ലകളിലും കശ്മീരിലെ ശ്രീനഗര്‍, ബഡ്ഗാം, ഗന്ദർബാൽ എന്നീ ജില്ലകളിലുമാണ് ഇന്ന് വോട്ടെടുപ്പ്. ആറ് ജില്ലകളിലെ 26 മണ്ഡലങ്ങളിലായി നടക്കുന്ന വോട്ടെടുപ്പിൽ 239 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. കഴിഞ്ഞ ദിവസം കിഷ്ത്വാറിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നാഷണല്‍ കോണ്‍ഫറന്‍സ് പാർട്ടി നേതാവ് ഒമര്‍ അബ്ദുള്ള, അപ്നി പാര്‍ട്ടി നേതാവ് അല്‍ത്താഫ് ബുഖാരി, ജമ്മുകശ്മീർ BJP അധ്യക്ഷന്‍ രവീന്ദര്‍ റെയ്‌ന എന്നിവരാണ് രണ്ടാം ഘട്ടത്തില്‍ ജനവിധി തേടുന്ന പ്രമുഖര്‍. ഒമര്‍ അബ്ദുളള ഗന്ദർബാൽ, ബഡ്ഗാം എന്നീ രണ്ട് മണ്ഡലങ്ങളിൽ നിന്ന് ജനവിധി തേടുന്നുണ്ട്.