Short Vartha - Malayalam News

ജമ്മുകശ്മീരില്‍ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്

ജമ്മുകശ്മീര്‍ നിയമസഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. കശ്മീരിലെ അനന്ത്‌നാഗ്, പുല്‍വാമ, കുല്‍ഗാം, ഷോപ്പിയാന്‍ ജില്ലകളിലും ജമ്മുവിലെ രരംബാന്‍, കിഷ്ത്വാര്‍, ഡോഡ എന്നീ ജില്ലകളിലുമായി 24 മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുക. തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് സംസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ആദ്യഘട്ട വോട്ടെടുപ്പിൽ 219 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. ജമ്മുകശ്മീർ പോലീസിന് പുറമേ കേന്ദ്ര സേനയേയും സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.