Short Vartha - Malayalam News

യുഎസിലെ അലബാമയിൽ വെടിവെയ്പ്പ്; 4 പേർ കൊല്ലപ്പെട്ടു

യുഎസിലെ അലബാമയിൽ നടന്ന കൂട്ട വെടിവയ്പ്പിൽ നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അലബാമയിലെ ബർമിംഗ്ഹാമിലെ ഫൈവ് പോയിൻ്റ് സൗത്ത് ഏരിയയിലാണ് വെടിവെയ്പുണ്ടായത്. ശനിയാഴ്ച രാത്രി പ്രാദേശിക സമയം 11 മണിയോടെയായിരുന്നു സംഭവം. ഒന്നിലധികം തോക്കുധാരികൾ ആൾക്കൂട്ടത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. മൂന്ന് പേർ സംഭവ സ്ഥലത്ത് വെച്ചും ഒരാൾ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. ബർമിംഗ്ഹാം പോലീസും അഗ്നിശമന സേനാംഗങ്ങളും സംഭവസ്ഥലത്തെത്തി വിശദമായ അന്വേഷണം നടത്തി വരികയാണ്.