Short Vartha - Malayalam News

രാജ്യത്തെ ഒന്നിപ്പിക്കാന്‍ പുതിയ തലമുറയ്ക്ക് വിളക്ക് കൈമാറുന്നു: ജോ ബൈഡന്‍

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറിയതിന് ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. മുന്നോട്ട് പോകാനുളള ഏറ്റവും നല്ല മാര്‍ഗം പുതിയ തലമുറയ്ക്ക് വെളിച്ചം കൈമാറുക എന്നതാണെന്ന് ഞാന്‍ തീരുമാനിച്ചു. നമ്മുടെ രാജ്യത്തെ ഒന്നിപ്പിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണിത്. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പോരാട്ടത്തില്‍ നിന്ന് പിന്മാറാനുള്ള തീരുമാനം ജനാധിപത്യത്തെ സംരക്ഷിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.