Short Vartha - Malayalam News

ഒളിമ്പിക്‌സ് 2024: വേഗരാജാവായി നോഹ ലൈല്‍സ്

പാരിസ് ഒളിമ്പിക്‌സിലെ പുരുഷന്മാരുടെ 100 മീറ്റര്‍ മത്സരത്തില്‍ അമേരിക്കന്‍ താരം നോഹ ലൈല്‍സിന് സ്വര്‍ണം. 9.79 സെക്കന്‍ഡിലാണ് താരം ഫിനിഷ് ചെയ്തത്. ജമൈക്കയുടെ കിഷെന്‍ തോംസണിനാണ് വെള്ളി. സെക്കന്‍ഡിന്റെ 5000ല്‍ ഒരു അംശത്തിനാണ് തോംസണ് സ്വര്‍ണമെഡല്‍ നഷ്ടമായത്. നോഹയുടെ ആദ്യ ഒളിമ്പിക് സ്വര്‍ണ മെഡലാണിത്. കൂടാതെ ഇരുപത് വര്‍ഷത്തിന് ശേഷമാണ് അമേരിക്കയില്‍ നിന്നും പുരുഷന്‍മാരുടെ നൂറു മീറ്ററില്‍ ഒരു ലോകചാമ്പ്യന്‍ ഉണ്ടായിരിക്കുന്നത്.