Short Vartha - Malayalam News

പാരിസ് ഒളിംപിക്‌സിലും പി. ടി. ഉഷ രാഷ്ട്രീയം കളിക്കുകയായിരുന്നുവെന്ന് വിനേഷ് ഫോഗട്ട്

ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റായ പി. ടി. ഉഷയ്ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഗുസ്തി താരം വിനേഷ് ഫോഗട്ട് ഉന്നയിച്ചിരിക്കുന്നത്. പി. ടി. ഉഷ തന്നെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച് ഫോട്ടോ എടുത്ത് മടങ്ങുക മാത്യമാണ് ചെയ്തതെന്ന് വിനേഷ് ഫോഗട്ട് പറഞ്ഞു. ജീവിതത്തിലെ ഏറ്റവും മോശം സമയത്തിലൂടെ കടന്നുപോവുന്ന തന്നോട് ചോദിക്കാതെ ഫോട്ടോ എടുത്ത് സമൂഹമാധ്യമത്തില്‍ പോസ്റ്റുചെയ്യുകയാണ് പി. ടി. ഉഷ ചെയ്തതെന്ന് വിനേഷ് ഫോഗട്ട് കൂട്ടിച്ചേര്‍ത്തു.