Short Vartha - Malayalam News

വിനേഷ് ഫോഗട്ടിന് ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ നോട്ടീസ്

ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി (നാഡ)യുടെ നോട്ടീസ്. നാഡയുടെ ടെസ്റ്റിങ് പൂളില്‍ ഉള്‍പ്പെട്ടിട്ടുള്ള വിനേഷ് പരിശീലന, താമസ വിവരങ്ങള്‍ മുന്‍കൂട്ടി അറിയിക്കണമെന്നും മുന്‍കൂര്‍ അറിയിപ്പില്ലാതെയും ഉത്തേജക പരിശോധനയ്ക്ക് തയാറാകണമെന്നുമാണ് ചട്ടം. ഇതനുസരിച്ച് ഉത്തേജക പരിശോധന നടത്താനായി എത്തിയപ്പോള്‍ വിനേഷ് ഫോഗട്ട് സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഹരിയാനയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ വിനേഷ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായി നില്‍ക്കെയാണ് നാഡയുടെ നോട്ടീസ് ലഭിച്ചിരിക്കുന്നത്.