Short Vartha - Malayalam News

വിനേഷ് ഫോഗട്ടിന് ഉജ്ജ്വല വരവേൽപ്

ഡൽഹിയിൽ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ഉജ്ജ്വല സ്വീകരണം. പാരീസ് ഒളിമ്പിക്‌സ് സമാപിച്ച് കുറച്ച് ദിവസങ്ങൾക്ക് ശേഷമാണ് വിനേഷ് ഫോഗട്ട് ഡൽഹിയിലെത്തിയത്. വിമാനത്താവളത്തിൽ വിനേഷിനെ സ്വീകരിക്കാൻ ഗുസ്തി താരങ്ങളായ ബജ്‍രങ് പൂനിയ, സാക്ഷി മാലിക്ക് എന്നിവർക്കൊപ്പം നൂറു കണക്കിന് ആരാധകരും എത്തി. സ്വീകരണത്തിനിടെ പല തവണ വിനേഷ് വൈകാരികമായാണു പ്രതികരിച്ചത്. രാജ്യം നൽകിയ പിന്തുണയ്ക്കു നന്ദിയുണ്ടെന്നു ഗുസ്തി താരം പറഞ്ഞു. സ്വർണ മെ‍ഡൽ നേടുമ്പോഴുള്ളതിനേക്കാള്‍ വലിയ ആദരവാണ് വിനേഷിന് രാജ്യം നൽകുന്നതെന്ന് താരത്തിന്റെ മാതാവ് പ്രതികരിച്ചു.