Short Vartha - Malayalam News

കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും; രാഹുലിനെ സന്ദര്‍ശിച്ച് വിനേഷും ബജ്‌രംഗും

ഹരിയാന നിയമസഭ തിരഞ്ഞെടുപ്പില്‍ ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്രംഗ് പൂനിയയും മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനനില്‍ക്കെയാണ് ഇരുവരും രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ചിരിക്കുന്നത്. ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയായിരുന്നു കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ കോണ്‍ഗ്രസ് പങ്കുവെച്ചത്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ ഇന്ന് സന്ദര്‍ശിച്ചേക്കുമെന്ന സൂചനയുമുണ്ട്. സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകാതെയുണ്ടാകുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.