Short Vartha - Malayalam News

പാരീസ് ഒളിമ്പിക്സിന് കൊടിയിറങ്ങി

പതിനഞ്ച് പകലിരവുകൾക്കൊടുവിൽ ലോക കായിക മാമാങ്കമായ ഒളിമ്പിക്സ് പാരീസിൽ സമാപിച്ചു. ജൂലൈ 24 നാണ് പാരീസ് ഒളിമ്പിക്സിന് കൊടിയേറിയത്. 32 കായിക ഇനങ്ങളിലായി 329 മത്സരങ്ങളാണ് ഒളിമ്പിക്സിൽ നടന്നത്. 40 സ്വർണം, 44 വെള്ളി, 42 വെങ്കലം എന്നിങ്ങനെ 126 മെഡലുകളുമായി USA യാണ് ഒന്നാം സ്ഥാനത്ത്. ഒരു വെള്ളിയും 5 വെങ്കലവുമായി ഇന്ത്യ 71-ാം സ്ഥാനത്താണ്. സമാപന മാർച്ച് പാസ്റ്റിൽ പി.ആർ. ശ്രീജേഷും മനു ഭാക്കാറുമാണ് ഇന്ത്യയുടെ പതാക വഹിച്ചത്. 2028 ൽ US നഗരമായ ലോസ് ആഞ്ജലീസാണ് 34-ാമത് ഒളിമ്പിക്സിന് വേദിയാകുക.