Short Vartha - Malayalam News

ഒളിമ്പിക്സിൽ അയോഗ്യയാക്കിയതിനെതിരെ വിനേഷ് ഫോഗട്ട് നൽകിയ ഹർജി അന്താരാഷ്ട്ര കായിക കോടതി ഇന്ന് പരിഗണിക്കും

ഭാരപരിശോധനയിൽ പരാജയപ്പെട്ടെന്നു ചൂണ്ടിക്കാട്ടി ഒളിമ്പിക്സിൽ നിന്ന് അയോഗ്യയാക്കിയതിനെതിരെ ഇന്നലെ വിനേഷ് ഫോഗട്ട് നൽകിയ അപ്പീല്‍ സ്വീകരിച്ച കോടതി ഇന്ന് വാദം കേൾക്കും. സംയുക്ത വെള്ളി മെഡലിനായാണ് അപ്പീൽ. വിനേഷിന്റെ അപ്പീൽ ലോക കായിക തർക്ക പരിഹാര കോടതി സ്വീകരിച്ചത് ശുഭസൂചനയാണെന്നാണ് വിലയിരുത്തൽ. അഭിഭാഷകനായ ഹരിഷ് സാൽവെയാകും വിനേഷ് ഫോഗട്ടിന് വേണ്ടി ഹാജരാക്കുക.