Short Vartha - Malayalam News

പാരീസ് ഒളിമ്പിക്സ്: നീരജ് ചോപ്രയ്ക്ക് വെള്ളി

പാരീസ് ഒളിമ്പിക്സിൽ ജാവലിൻ ത്രോയിൽ ഇന്ത്യൻ താരം നീരജ് ചോപ്രയ്ക്ക് വെള്ളി മെഡൽ. നീരജ് രണ്ടാം ശ്രമത്തിൽ എറിഞ്ഞ 89.45 മീറ്ററാണ് വെള്ളിയിൽ എത്തിച്ചത്. പാക്ക് താരം അർഷാദ് നദീമാണ് 92.97 മീറ്റർ എറിഞ്ഞ് ഒളിമ്പിക്സ് റെക്കോർഡോടെ സ്വർണ മെഡൽ നേടിയത്. കഴിഞ്ഞ ടോക്യോ ഒളിമ്പിക്സിൽ ജാവലിൻ ത്രോയിൽ ഇന്ത്യക്കായി സ്വർണ മെഡൽ നേടി ചരിത്രം സൃഷ്ടിച്ച താരമാണ് നീരജ്.