Short Vartha - Malayalam News

ലോസാന്‍ ഡയമണ്ട് ലീഗ്; നീരജ് ചോപ്രയ്ക്ക് രണ്ടാം സ്ഥാനം

സീസണിലെ മികച്ച ദൂരം കണ്ടെത്തിയാണ് നീരജ് ചോപ്ര രണ്ടാം സ്ഥാനത്തെത്തിയത്. അവസാന ശ്രമത്തില്‍ 89.49 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് നീരജ് രണ്ടാം സ്ഥാനം ഉറപ്പിച്ചത്. ആദ്യ അഞ്ച് ശ്രമങ്ങളില്‍ 82.10, 83.21, 83.13, 82.34, 85.58 എന്നിങ്ങനെയായിരുന്നു നീരജിന്റെ പ്രകടനം. പാരീസ് ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഗ്രനേഡയുടെ ആന്‍ഡേഴ്‌സ്ണ്‍ പീറ്റേഴ്‌സ് മീറ്റ് റെക്കോഡോടെ ( 90.61 മീറ്റര്‍) ഒന്നാം സ്ഥാനം സ്വന്തമാക്കി.