ഒളിംപിക്സില്‍ കളിക്കാന്‍ അനുവാദം തേടി എമിലിയാനോ മാര്‍ട്ടിനസും എന്‍സോ ഫെര്‍ണാണ്ടസും
പാരിസ് ഒളിംപിക്സില്‍ കളിക്കാന്‍ അര്‍ജന്റൈന്‍ താരങ്ങളായ എമി മാര്‍ട്ടിനസ് ആസ്റ്റന്‍ വില്ലയോടും എന്‍സോ ഫെര്‍ണാണ്ടസ് ചെല്‍സിയോടും അനുവാദം ചോദിച്ചു. ഖത്തര്‍ ലോകകപ്പില്‍ എമി മാര്‍ട്ടിനെസായിരുന്നു അര്‍ജന്റീനയുടെ ഗോള്‍ കീപ്പര്‍. അര്‍ജന്റൈന്‍ കോച്ച് ഹവിയര്‍ മഷറാനോ ആയിരിക്കും താരങ്ങളെ ടീമിലെടുക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. ഒളിംപിക്സില്‍ കളിക്കാന്‍ 23 വയസില്‍ താഴെയുള്ളവര്‍ക്കാണ് അനുമതിയെങ്കിലും മൂന്ന് സീനിയര്‍ താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്താമെന്നാണ് നിയമം.
Related News
ലോസാന്‍ ഡയമണ്ട് ലീഗ്; നീരജ് ചോപ്രയ്ക്ക് രണ്ടാം സ്ഥാനം
സീസണിലെ മികച്ച ദൂരം കണ്ടെത്തിയാണ് നീരജ് ചോപ്ര രണ്ടാം സ്ഥാനത്തെത്തിയത്. അവസാന ശ്രമത്തില്‍ 89.49 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് നീരജ് രണ്ടാം സ്ഥാനം ഉറപ്പിച്ചത്. ആദ്യ അഞ്ച് ശ്രമങ്ങളില്‍ 82.10, 83.21, 83.13, 82.34, 85.58 എന്നിങ്ങനെയായിരുന്നു നീരജിന്റെ പ്രകടനം. പാരീസ് ഒളിംപിക്സില്‍ വെങ്കല മെഡല്‍ നേടിയ ഗ്രനേഡയുടെ ആന്ഡേഴ്സ്ണ് പീറ്റേഴ്സ് മീറ്റ് റെക്കോഡോടെ ( 90.61 മീറ്റര്‍) ഒന്നാം സ്ഥാനം സ്വന്തമാക്കി.
വിനേഷ് ഫോഗട്ടിന്റെ അപ്പീല്‍ തള്ളി അന്താരാഷ്ട്ര കായിക കോടതി
ഒളിംപിക്സ് ഗുസ്തിയില്‍ വെള്ളി മെഡലിനായുള്ള വിനേഷ് ഫോഗട്ടിന്റെ അപ്പീല്‍ അന്താരാഷ്ട്ര കായിക കോടതി തളളിയതായി വിനേഷിന്റെ അഭിഭാഷകനെയും IOA നേതൃത്വത്തെയും അറിയിച്ചതായുമാണ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് കോടതിയുടെ ഒറ്റവരി വിധി വന്നതായും വിശദമായ വിധിപകര്‍പ്പ് പിന്നീടുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. വിനേഷിന്റെ അപ്പീലില്‍ നാളെ രാത്രി 9.30ന് വിധി പ്രഖ്യാപിക്കുമെന്നാണ് അന്താരാഷ്ട്ര കായിക കോടതി ഇന്നലെ അറിയിച്ചിരുന്നത്.
2036 ഒളിമ്പിക്സ് ആതിഥേയത്വത്തിനായി ഇന്ത്യ ഊര്‍ജിത ശ്രമം നടത്തുന്നതായി പ്രധാനമന്ത്രി
ഇന്ത്യയുടെ ആവശ്യത്തില്‍ തീരുമാനം മൂന്ന് വര്‍ഷത്തിനുള്ളില്‍ വ്യക്തമാക്കാം എന്നാണ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അറിയിച്ചിരിക്കുന്നത്. 2029 യൂത്ത് ഒളിമ്പിക്സിന് വേദി ഒരുക്കാനും ഇന്ത്യ ശ്രമിക്കുന്നുണ്ട്. വലിയ ലക്ഷ്യങ്ങള്‍ നേടാനും കായികരംഗത്ത് പുതിയ റെക്കോഡുകള്‍ സൃഷ്ടിക്കാനും നിലവില്‍ ഇന്ത്യയ്ക്ക് സാധിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.