Short Vartha - Malayalam News

വിനേഷ് ഫോഗട്ടിന്റെ അപ്പീല്‍ തള്ളി അന്താരാഷ്ട്ര കായിക കോടതി

ഒളിംപിക്സ് ഗുസ്തിയില്‍ വെള്ളി മെഡലിനായുള്ള വിനേഷ് ഫോഗട്ടിന്റെ അപ്പീല്‍ അന്താരാഷ്ട്ര കായിക കോടതി തളളിയതായി വിനേഷിന്റെ അഭിഭാഷകനെയും IOA നേതൃത്വത്തെയും അറിയിച്ചതായുമാണ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് കോടതിയുടെ ഒറ്റവരി വിധി വന്നതായും വിശദമായ വിധിപകര്‍പ്പ് പിന്നീടുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. വിനേഷിന്റെ അപ്പീലില്‍ നാളെ രാത്രി 9.30ന് വിധി പ്രഖ്യാപിക്കുമെന്നാണ് അന്താരാഷ്ട്ര കായിക കോടതി ഇന്നലെ അറിയിച്ചിരുന്നത്.