Short Vartha - Malayalam News

പാരീസ് ഒളിംപിക്‌സ്: ഒന്നാമനായി ഫൈനലില്‍ പ്രവേശിച്ച് നീരജ് ചോപ്ര

ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ പ്രതീക്ഷയായ നീരജ് ചോപ്ര പുരുഷ ജാവലിന്‍ ത്രോ മത്സരത്തില്‍ ആദ്യ ത്രോയില്‍ തന്നെ ഫൈനലിലേക്ക് കടന്നു. ആദ്യ ശ്രമത്തില്‍ തന്നെ 89.34 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ എറിഞ്ഞ് യോഗ്യതാ പോരാട്ടത്തില്‍ ഒന്നാം സ്ഥാനക്കാരനായാണ് നീരജ് ഫൈനലിലേക്ക് പ്രവേശിച്ചത്. ഗ്രനാഡയുടെ അന്റേഴ്സന്‍ പീറ്റേഴ്സന്‍ 88.63 മീറ്റര്‍ എറിഞ്ഞ് രണ്ടാമനായും ജര്‍മനിയുടെ ജൂലിയന്‍ വെബര്‍ 87.76 മീറ്റര്‍ പിന്നിട്ട് മൂന്നാമനായും ഫൈനലില്‍ കയറി. അതേസമയം ഇതേ ഇനത്തില്‍ മത്സരിച്ച ഇന്ത്യയുടെ കിഷോര്‍ ജനയ്ക്ക് ഫൈനല്‍ യോഗ്യത നേടാനായില്ല.