Short Vartha - Malayalam News

അയോഗ്യയാക്കിയതിനെതിരെ വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീലില്‍ വിധി ഇന്ന്

പാരീസ് ഒളിമ്പിസില്‍ 50 കിലോഗ്രാം ഗുസ്തി ഫൈനലില്‍ അയോഗ്യയാക്കിയതിനെതിരെ വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീലില്‍ അന്താരാഷ്ട്ര കായിക കോടതി ഇന്ന് വിധി പറയും. ഇന്ത്യന്‍ സമയം രാത്രി 9:30നാണ് കോടതി വിധി പറയുക. ഫൈനലില്‍ എത്തിയതിനുശേഷമാണ് അയോഗ്യയാക്കപ്പെട്ടതെന്നും അതുവരെ അനുവദിനീയമായ ശരീര ഭാരത്തിനുള്ളിലാണ് മത്സരിച്ചതെന്നും അതിനാൽ വെള്ളി മെഡല്‍ നല്‍കണമെന്നുമാണ് വിനേഷിന്റെ ആവശ്യം.