Short Vartha - Malayalam News

അയോഗ്യയാക്കിയ നടപടി; വിനേഷിന്റെ അപ്പീലില്‍ ഇന്ന് വിധി പറയില്ല

പാരിസ് ഒളിംപിക്സില്‍ ഭാരപരിശോധനയില്‍ 100 ഗ്രാം കൂടിയതിനെ തുടര്‍ന്ന് ഗുസ്തി മത്സരത്തില്‍ നിന്ന് അയോഗ്യയാക്കിയ നടപടിക്കെതിരെ വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീലില്‍ ഇന്നു വിധി പറയില്ല. ഞായറാഴ്ച വൈകിട്ട് 9.30ന് മുന്‍പ് വിധി പറയുമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. വെള്ളി മെഡലിന് അര്‍ഹതയുണ്ടെന്ന് കാണിച്ചാണ് വിനേഷ് അന്താരാഷ്ട്ര കായിക കോടതിയെ സമീപിച്ചത്. വിനേഷിന്റെ അപ്പീലില്‍ വാദം പൂര്‍ത്തിയായിരുന്നു.