Short Vartha - Malayalam News

പാരീസ് ഒളിംപിക്‌സ്: ഗുസ്തിയില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍

പുരുഷ വിഭാഗം 57 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ അമന്‍ ഷെറാവത്താണ് രാജ്യത്തിനായി വെങ്കല മെഡല്‍ സ്വന്തമാക്കിയത്. ഇന്ത്യയുടെ ആറാമത്തെ മെഡലാണിത്. പോര്‍ട്ടറിക്കോയുടെ ഡാരിയന്‍ ക്രൂസിനെയാണ് അമന്‍ കീഴടക്കിയത്. പാരീസില്‍ ഇന്ത്യന്‍ ഗുസ്തി സംഘത്തിലെ ഏക പുരുഷ താരമായിരുന്നു അമന്‍. ഇതോടെ ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ ഒളിംപിക്‌സ് മെഡല്‍ ജേതാവാണ് ഹരിയാന സ്വദേശിയായ അമന്‍.