Short Vartha - Malayalam News

അയോഗ്യയാക്കിയ നടപടി; വിനേഷ് ഫോഗട്ടിന്റെ ഹര്‍ജിയില്‍ വിധി രാത്രി 9.30ന്

പാരിസ് ഒളിംപിക്‌സില്‍ ഭാരപരിശോധനയില്‍ 100 ഗ്രാം അധികം വന്നതിനെ തുടര്‍ന്ന് ഗുസ്തി മത്സരത്തില്‍ നിന്ന് അയോഗ്യയാക്കിയ നടപടിക്കെതിരെ വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീലില്‍ രാജ്യാന്തര കായിക കോടതിയില്‍ മൂന്ന് മണിക്കൂറാണ് വാദം നടന്നത്. വെള്ളി മെഡലിന് അര്‍ഹതയുണ്ടെന്ന് കാണിച്ചാണ് വിനേഷ് അന്താരാഷ്ട്ര കായിക കോടതിയെ സമീപിച്ചത്. അപ്പീലില്‍ അനുകൂലമായ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ വ്യക്തമാക്കി. 50 കിലോഗ്രാം ഗുസ്തിയിലാണ് വിനേഷ് ഫോഗട്ട് മത്സരിച്ചത്. ഭാരപരിശോധനയില്‍ 100 ഗ്രാം അധികമായതിനെ തുടര്‍ന്ന് വിനേഷിനെ മത്സരത്തില്‍ നിന്ന് അയോഗ്യയാക്കുകയായിരുന്നു.