Short Vartha - Malayalam News

അയോഗ്യയാക്കിയ നടപടി; വിനേഷ് ഫോഗട്ടിന്റെ ഹര്‍ജിയില്‍ വിധി പറയുന്നത് വീണ്ടും മാറ്റി

പാരീസ് ഒളിമ്പിസില്‍ 50 കിലോഗ്രാം ഗുസ്തി ഫൈനലില്‍ നിന്ന് അയോഗ്യയാക്കിയതിനെതിരെ വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീലില്‍ വിധി പറയുന്നത് വീണ്ടും മാറ്റി. ഓഗസ്റ്റ് 16ന് രാത്രി 9.30നാണ് വിധി പറയുക. മത്സരത്തിന് അനുവദനീയമായതിലും 100 ഗ്രാം ഭാരം കൂടിയതിന്റെ പേരിലായിരുന്നു വിനേഷിനെ അയോഗ്യയാക്കിയത്. എന്നാല്‍ ഫൈനലില്‍ എത്തിയതിനുശേഷമാണ് അയോഗ്യയാക്കപ്പെട്ടതെന്നും അതുവരെ അനുവദനീയമായ ശരീര ഭാരത്തിനുള്ളിലാണ് മത്സരിച്ചതെന്നും അതിനാല്‍ വെള്ളി മെഡല്‍ നല്‍കണമെന്നുമാണ് വിനേഷിന്റെ ആവശ്യം.