Short Vartha - Malayalam News

പാരീസ് ഒളിമ്പിക്സ് നാളെ സമാപിക്കും

പാരീസ് ഒളിമ്പിക്സിന് നാളെ സമാപനം. ഇന്ത്യൻ സമയം അർധരാത്രി 12:30നാണ് സമാപന ചടങ്ങുകൾ നടക്കുക. ഒളിമ്പിക്സിൽ ഏറെ പ്രതീക്ഷകളുമായി എത്തിയ ഇന്ത്യൻ സംഘത്തിന് എല്ലാ മത്സരങ്ങളും അവസാനിച്ചപ്പോൾ ഇന്ത്യക്ക് ഒരു സ്വർണമെഡൽ പോലും നേടാനായില്ല. ഒരു വെള്ളിയും അഞ്ച് വെങ്കലവുമടക്കം ആറ് മെഡലുകളാണ് ഇന്ത്യ നേടിയത്. ഷൂട്ടിങ്ങിൽ നിന്നാണ് മൂന്ന് വെങ്കല മെഡലുകളും. ഒളിമ്പിക്സ് ഗുസ്തിയിൽ നിന്ന് അയോഗ്യയാക്കിയതിനെതിരെ വിനേഷ് ഫോഗട്ട് അന്താരാഷ്ട്ര കായിക കോടതിയിൽ നൽകിയ അപ്പീലിൽ വിധി വന്നിട്ടില്ല. വിനേഷിനും മെഡൽ ലഭിക്കുകയാണെങ്കിൽ ഇന്ത്യയുടെ മെഡൽ നേട്ടം 7 ആകും.