Short Vartha - Malayalam News

പുരുഷ ഹോക്കിയിൽ ഇന്ത്യക്ക് വെങ്കലം

പാരീസ് ഒളിമ്പിക്സിൽ ഇന്ത്യൻ പുരുഷ ഹോക്കി ടീം വെങ്കല മെഡൽ സ്വന്തമാക്കി. വെങ്കല മെഡല്‍ പോരാട്ടത്തില്‍ സ്‌പെയിനിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ മെഡൽ നേട്ടം. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് ഇന്ത്യയുടെ തിരിച്ച് വരവ്. ഹര്‍മന്‍പ്രീത് സിംഗാണ് ഇന്ത്യയുടെ രണ്ട് ഗോളുകളും നേടിയത്. കഴിഞ്ഞ ടോക്യോ ഒളിമ്പിക്സിലും ഇന്ത്യൻ പുരുഷ ഹോക്കി ടീം വെങ്കല മെഡൽ സ്വന്തമാക്കിയിരുന്നു. മെഡൽ നേട്ടത്തോടെ ഇന്ത്യയുടെ മലയാളി ഗോള്‍ കീപ്പര്‍ പി.ആര്‍. ശ്രീജേഷ് തന്റെ കരിയര്‍ അവസാനിപ്പിച്ചു. പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ നാലാം മെഡലാണിത്.