Short Vartha - Malayalam News

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി; ഇന്ത്യ സെമി ഫൈനലില്‍

ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഇന്ത്യ പാകിസ്താനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ്ങാണ് ഇന്ത്യക്കായി രണ്ട് ഗോളുകളും നേടിയത്. 13, 19 മിനിറ്റുകളിലായിരുന്നു ഗോളുകള്‍. ഗ്രൂപ്പ് ഘട്ടത്തിലെ അഞ്ച് മത്സരങ്ങളിലും ഇന്ത്യ വിജയിച്ചിരുന്നു.ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ഇതിനകം തന്നെ ഇന്ത്യ, പാകിസ്താന്‍, കൊറിയ ടീമുകള്‍ പ്രവേശിച്ചിട്ടുണ്ട്.