Short Vartha - Malayalam News

ഇന്ത്യന്‍ ഹോക്കി ഗോള്‍ കീപ്പര്‍ പി.ആര്‍. ശ്രീജേഷ് വിരമിക്കുന്നു

ജൂലൈ 26 ന് ആരംഭിക്കുന്ന പാരിസ് ഒളിമ്പിക്‌സിന് ശേഷം അന്താരാഷ്ട്ര ഹോക്കിയില്‍ നിന്ന് വിരമിക്കുമെന്നാണ് മലയാളി താരം അറിയിച്ചിരിക്കുന്നത്. 2020ലെ ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് വെങ്കല മെഡല്‍ നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് ശ്രീജേഷ്. 2006ല്‍ അരങ്ങേറ്റം കുറിച്ച ശ്രീജേഷ് ഇന്ത്യയ്ക്കായി 328 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഖേല്‍ രത്‌ന, അര്‍ജുന, പത്മശ്രീ പുരസ്‌കാരങ്ങളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.